Advertisment

സിനിമയില്‍ നമ്പര്‍ വണ്‍ ആകണമെന്നതും കൂടുതല്‍ പ്രതിഫലം വാങ്ങമെന്നതുമൊന്നുമല്ല എന്‍റെ ലക്ഷ്യം - പൃഥിരാജ്

author-image
ഫിലിം ഡസ്ക്
New Update

സിനിമയില്‍ നമ്പര്‍ വണ്‍ ആകണമെന്നതും കൂടുതല്‍ പ്രതിഫലം വാങ്ങണമെന്നതും ഒന്നും തന്റെ ലക്ഷ്യമല്ലെന്ന് നടന്‍ പൃഥിരാജ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥിരാജ്.

Advertisment

publive-image

'വളരെ എളുപ്പത്തില്‍ സിനിമയിലേക്ക് എത്തിയത് ആണ് ഞാൻ. ആദ്യ സിനിമ വലിയ വിജയവുമായിരുന്നു. എല്ലാം സൌജന്യമായി തന്ന സിനിമയ്‍ക്ക് തിരിച്ച് എന്തെങ്കിലും നല്‍കണം. എന്റെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങള്‍ നടത്തി പരിശ്രമിക്കാനാണെന്ന് പൃഥ്വി പറയുന്നു.

സിനിമയുടെ മല്‍സരത്തില്‍ നിന്ന് ഞാന്‍ എന്നെതന്നെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സിനിമയില്‍ നമ്പര്‍ വണ്‍ ആകണമെന്നതും കൂടുതല്‍ പ്രതിഫലം വാങ്ങമെന്നതും ഒന്നും എന്റെ ലക്ഷ്യമല്ല. ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്‍ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ സാധിക്കണം'- പൃഥ്വിരാജ് പറയുന്നു.

Advertisment