Advertisment

'ജോഷ്വയെക്കുറിച്ച് മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കും എന്ന് തോന്നിയിട്ടുണ്ട്. ലോഹിതദാസ് സാറിനെപ്പോലെയാണ് അഞ്ജലി' - പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update

അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂടെ'യില്‍ പൃഥ്വിരാജ് ആണ് നായകന്‍. പാര്‍വ്വതിയാണ് കൂടെയില്‍ പൃഥ്വിയുടെ നായിക. നസ്രിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ജലിയുടെ 'മഞ്ചാടിക്കുരു' എന്ന ചിത്രത്തിലും പൃഥ്വി അഭിനയിച്ചിരുന്നു.

Advertisment

അഞ്ജലി മേനോന്‍ എന്ന സംവിധായികയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ അനുഭവം പറയുകയാണ് പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യങ്ങള്‍ പറയുന്നത്.

publive-image

പൃഥ്വിയുടെ വാക്കുകള്‍;

'സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി ഇത്രത്തോളം വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന ഒരു ഫിലിംമേക്കറെ ഞാന്‍ വേറെ കണ്ടിട്ടില്ല. ജോഷ്വ എന്നാണ് കൂടെയിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജോഷ്വയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കും എന്ന് തോന്നിയിട്ടുണ്ട്.

ഓരോ കഥാപാത്രവും എങ്ങനെ ആയിരിക്കണമെന്ന് അത്രത്തോളം ബോധ്യമുണ്ട് അവര്‍ക്ക്. ഒരു അഭിനേതാവിന് വലിയ ആശ്വാസമാണ് ഇത്. ഒരു കഥാപാത്രത്തിന്‍റെ സിനിമയിലില്ലാത്ത ജീവിതപശ്ചാത്തലത്തില്‍ പോലും അവര്‍ ശ്രദ്ധ കൊടുക്കും.

കഥാപാത്രങ്ങളുടെ കാര്യത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തിയ മറ്റൊരാള്‍ എന്‍റെ അനുഭവത്തില്‍ ലോഹിതദാസ് സാറാണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇത്തരത്തില്‍ വിവരണം കിട്ടിയാല്‍ ഒരു സന്ദര്‍ഭത്തോട് എങ്ങനെയാവും അയാള്‍ പ്രതികരിക്കുക എന്നതിനെക്കുറിച്ച് നമുക്ക് ഒരു സംശയവും ഉണ്ടാവില്ല.'

Advertisment