Advertisment

'അടുത്ത കാലത്ത് കണ്ടവരില്‍ ഏറ്റവും ഇഷ്ടം തോന്നിയത് നസ്രിയയോടാണ്. അതിനൊരു കാരണവുമുണ്ട്' - പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update

നടന്‍ പൃഥ്വിരാജിനെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ ആരാകും? ഒരു അഭിമുഖത്തിനിടയില്‍ പൃഥ്വി തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്.  നടന് അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം തോന്നിയത് നസ്രിയയോടാണ്. അതിനുള്ള കാരണവും പൃഥ്വി പറയുന്നുണ്ട്.

Advertisment

'സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

publive-image

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ് അവര്‍ എപ്പോഴും അവരാണ്. എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപട് ഇഷ്ടം തോന്നിയിട്ടുണ്ട്.' - പൃഥ്വി പറഞ്ഞു.

കൂടാതെ, ഫെമിനിസത്തെ പറ്റിയുള്ള ഇന്നത്തെ കാഴ്ച്ചപ്പാടുകള്‍ കുറെയൊക്കെ അബദ്ധധാരണകള്‍ കടന്നു കൂടിയതാണെന്നും താരം പറയുന്നു. സമൂഹത്തില്‍ ഫെമിനിസത്തിനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നതും കാണാതെ പോകരുത്.

ഇതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കണം. എന്നാല്‍ ഇരുവശത്തെയും അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടായിരിക്കണം അത്.കാരണം ഇന്നു ഫെമിനിസത്തിന്റെ പേരില്‍ നടന്നു വരുന്ന പല സംഭാഷണങ്ങളും യോജിക്കാന്‍ കഴിയാത്തവയാണ്. കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷം വളരെ ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ - പൃഥ്വി പറയുന്നു.

Advertisment