Advertisment

യഥാര്‍ഥ ജീവിതത്തില്‍ ആരെയും കണ്ണിറുക്കി കാട്ടിയിട്ടില്ല. സിനിമയിലാണ് ആദ്യമായി കണ്ണുറിക്കിയത്. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ഇനിയും കണ്ണിറുക്കു൦ - പ്രിയ

author-image
ഫിലിം ഡസ്ക്
New Update

യഥാര്‍ഥ ജീവിതത്തില്‍ ആരെയും കണ്ണിറുക്കി കാട്ടിയിട്ടില്ലെന്നും സിനിമയിലാണ് ആദ്യമായി കണ്ണുറിക്കിയതെന്നും 'ഒരു അഡാര്‍ ലവ്' നായിക പ്രിയ വാര്യര്‍. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ഇനിയും കണ്ണിറുക്കുമെന്നും താരം പറയുന്നു.

Advertisment

publive-image

വിമര്‍ശനങ്ങളെ പോസിറ്റാവായിട്ടാണ് കാണാന്‍ ആഗ്രഹിക്കുന്നത്. ട്രോളുകളും ഞാന്‍ അത്തരത്തില്‍ തന്നെ ആസ്വദിച്ചിട്ടുണ്ട്. സിനിമ സംവിധായകന്റെ കലയാണ്. എന്റെ കഴിവിന്റെ പരമാവധി നൽകി സിനിമ നന്നാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം - പ്രിയ പറഞ്ഞു.

publive-image

യഥാര്‍ഥ ജീവിതത്തില്‍ ആരെയും കണ്ണിറുക്കി കാട്ടിയിട്ടില്ല. സിനിമയിലാണ് ആദ്യമായി കണ്ണുറിക്കിയത്. ആ പുതുമയാകാം അത് അത്രയും ആകർഷകമാകാൻ കാരണമായത്. സിനിമയുടെ ടീസറില്‍ നെഗറ്റിവിറ്റിയുണ്ടായതില്‍ ആശങ്കയുണ്ടായിട്ടുണ്ട്. സിനിമയില്‍ മടുപ്പ് തോന്നുന്ന സാഹചര്യങ്ങളുണ്ടായിട്ടില്ല. പ്രേക്ഷകരുടെ പിന്തുണയാണ് ഏറ്റവും വലുത് - പ്രിയ പറയുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് പ്രിയ ഇങ്ങനെ പ്രതികരിച്ചത്.

Advertisment