Advertisment

സിനിമ നിർമാണത്തിനും വിതരണത്തിനും എന്റർറ്റെയിൻമെൻറ് കൺസോർഷ്യം. പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിൻമെൻറ് നിലവിൽ വന്നു

New Update

 

Advertisment

കൊച്ചി:  ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ച് പുഷ് ഇൻറ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന്‌ രൂപം നൽകിയ എൻറ്റർറ്റെയിൻമെൻറ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിൻമെൻറ് നിലവിൽ വന്നു.

പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിംഗ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവൻറ്സ്, സെലിബ്രിറ്റി മാനേജ്‌മെൻറ്, എൻറ്റർറ്റെയിൻമെൻറ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് സ്‌ഥാപനങ്ങൾ ചേർന്ന് സിനിമ നിർമാണത്തിനും വിതരണത്തിനുമായി ഇത്തരത്തിൽ ഒരു കൺസോർഷ്യം രൂപീകരിച്ച് പ്രവർത്തിക്കുന്നത് രാജ്യത്ത് താനെ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ നാളായി വിനോദ മേഖല ആവശ്യപ്പെട്ടു വന്ന ഒരു മാറ്റത്തിൻറെ തുടക്കമാണ് പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിൻമെൻറ്.

publive-image

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബ്രാൻഡ് കൺസൾട്ടിംഗ്, ബ്രാൻഡ് ഡെവലപ്മെൻറ്, ഡിസൈൻ, ബിസിനസ് കൺസൾട്ടിംഗ്, പി ആർ, ഈവൻറ്സ്, സെലിബ്രിറ്റി മാനേജ്‌മെൻറ്, ഡിജിറ്റൽ മേഖലകളിൽ സജീവ സാന്നിധ്യമാണ് പുഷ് ഇൻറ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ്.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്‌ഗാനിസ്‌ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷ് ക്ലയൻറ് പോർട്ട് ഫോളിയോയിൽ കാണാനാകും. രാജ്യത്തിനകത്തും പുറത്തും നിരവധി പദ്ധതികളിൽ നിക്ഷേപം നടത്തി വിജയം നേടിയിട്ടുള്ള അടിസ്‌ഥാനസൗകര്യ വികസന സ്‌ഥാപനമാണ് എയോൺ ഇൻഫ്രാസ്ട്രക്ച്ചർ.

പുഷ് ഇൻറ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് ചെയർമാനും സ്‌ഥാപകനുമായ വി.എ ശ്രീകുമാർ മേനോൻ പരസ്യ, ഫീച്ചർ ഫിലിം മേഖലകളിലെ അതികായനാണ്.ഇപ്പോൾ സിനിമാരംഗത്തെ രണ്ട് വമ്പൻ പ്രോജക്ടുകൾ സംവിധാനം ചെയ്ത് കൊണ്ട് സിനിമാരംഗത്തു ശക്തമായ സാന്നിധ്യം അദ്ദേഹം അറിയിച്ചു കഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ബ്രാൻഡുകളുടെ എഴുനൂറിലേറെ പരസ്യ ചിത്രങ്ങളാണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ളത്.

publive-image

മോഹൻലാൽ നായകനായ ഒടിയൻ സംവിധാനം ചെയ്യുന്നതിൻറെ തിരക്കിലാണ് ശ്രീകുമാർ മേനോൻ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സിനിമ പ്രോജക്ട് രണ്ടാമൂഴത്തിന് പിന്നിലും ഇദ്ദേഹം തന്നെയാണ്. ശ്രീകുമാർ മേനോൻ തന്നെയായിരിക്കും പുതിയ നിർമാണ വിതരണ കൺസോർഷ്യത്തിന് നേതൃത്വം നൽകുക. ഇദ്ദേഹം പുഷ് മോഷൻ പിക്ച്ചർ കമ്പനിയുടെ ചെയർമാൻ ആൻഡ് എം ഡി. എയോൺ ഇൻഫ്രാസ്ട്രക്ച്ചർ എം ഡി തോമസ് സെബാസ്ററ്യൻ ആയിരിക്കും എയോൺ എന്റർറ്റെയിൻമെൻറ് മാനേജിങ് ഡയറക്ടർ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിൽ സിനിമ നിർമാണ വിതരണ മേഖലയിൽ നൂറ് കോടി രൂപ മുതൽമുടക്കാനാണ് കൺസോർഷ്യം ലക്ഷ്യമിടുന്നത്. മികച്ച ഡയറക്ടർമാർ, ക്രൂ, തിരക്കഥാ കൃത്തുക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ ഒന്നിപ്പിച്ച് അവിസ്മരണീയ ചലച്ചിത്രാനുഭവം ലഭ്യമാക്കുകയാണ് കൺസോർഷ്യം ലക്ഷ്യമിടുന്നത്.

ഈ വർഷം അവസാനത്തോടെ ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്‌സ് സ്ക്രീനുകൾ സ്‌ഥാപിക്കും. 2020 യോടെ രാജ്യത്താകെ 50 സ്ക്രീനുകൾ എന്നതാണ് ലക്‌ഷ്യം. വലിയ സ്ക്രീനുകൾ, മികച്ച സാങ്കേതികവിദ്യ, മികച്ച ശബ്ദവിന്യാസങ്ങൾ, റെസ്റ്ററൻറ്, ബാങ്ക്, റീട്ടെയിൽ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ളതാകും മൾട്ടിപ്ലക്‌സ്.

Advertisment