Advertisment

ഓൾഡ് ഈസ് ഗോൾഡിലെ രമ്യ നമ്പീശന്റെ ഗാനം റിലീസ് ചെയ്തു, കാണുക ..

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'ഓൾഡ് ഈസ് ഗോൾഡ്' എന്ന ചിത്രത്തിൽ രമ്യ നമ്പീശൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. "ഒരു പൂവിതൾ" എന്ന് തുടങ്ങുന്ന ഗാനത്തിന് ഡിനു മോഹന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതം പകർന്നിരിക്കുന്നു.

Advertisment

പ്രകാശ് കുഞ്ഞൻ മൂരയിൽ സംവിധാനം നിർവഹിച്ച ഓൾഡ് ഈസ് ഗോൾഡിൽ ധർമജൻ ബോൾഗാട്ടി, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണൻ, ദീപു, ഫൈസൽ, മായ, പൊന്നമ്മ ബാബു, അല എന്നിവർ അഭിനയിക്കുന്നുണ്ട്.

ഹനീഫ് കേച്ചേരിയാണ് കഥ ഒരുക്കിയിരിക്കുന്നത്. എസ് സെൽവകുമാർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. 4 കളർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment