Advertisment

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ് തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ അക്ഷരംപ്രതി ജീവിതത്തില്‍ നടന്നു - ടോവിനോ

author-image
ഫിലിം ഡസ്ക്
New Update

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ് തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ അക്ഷരംപ്രതി ജീവിതത്തില്‍ നടന്നുവെന്ന് ടൊവിനോ തോമസ്‌. തന്റെ ജീവിതം മാറ്റി മറിച്ചത് മൊയ്തീനിലെ അപ്പു ഏട്ടന്റെ കഥാപാത്രമാണ്.

Advertisment

'എന്നു നിന്റെ മൊയ്തീന്‍ എന്റെ ജീവിതം മാറ്റിമറിച്ചു. അത് പൃഥ്വിരാജിന്റെ സിനിമയായിരുന്നു. പക്ഷേ എനിക്ക് ലഭിച്ചത് ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയായിരുന്നു. ചിത്രം പുറത്തിറങ്ങി ഞാന്‍ ഒരു തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ പൃഥ്വിരാജിന് സന്ദേശം അയച്ചു.

publive-image

'പൃഥ്വിയുടെ സക്രിപ്റ്റ് സെലക്ഷന്‍ കൊള്ളാം'എന്നായിരുന്നു അയച്ചത്. പൃഥ്വി അതിന് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു. 'അതൊക്കെ ശരി, പക്ഷേ ഇപ്പോള്‍ മുതല്‍ നിങ്ങളും സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം'. അപ്പോള്‍ ഞാന്‍ പറഞ്ഞു. എന്റെ ഇപ്പോഴത്തെ നിലയനുസരിച്ച് ആരെങ്കിലും അവസരം നല്‍കിയാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ എന്ന്.

എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം സഹനടന്റെയായിരുന്നു അത് ഞാന്‍ തിരഞ്ഞെടുത്ത് ചെയ്‌തോളം എന്ന് മറുപടി നല്‍കി. പൃഥ്വി പറഞ്ഞു സഹനടന്റെയല്ല ഇനി മുതല്‍ കേന്ദ്രകഥാപാത്രങ്ങള്‍ കണ്ടെത്തണമെന്ന്. അവ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന്.

പൃഥ്വി എന്നോട് അങ്ങനെ പറഞ്ഞത് ഔചിത്യത്തിന്റെ പുറത്താണെന്ന് ഞാന്‍ കരുതി. പക്ഷേ എന്ന് എന്റെ മൊയ്തീന് ശേഷം എന്നെ തേടിയെത്തിയതില്‍ 95 ശതമാനവും നായകവേഷങ്ങളായിരുന്നു- ടൊവിനോ പറയുന്നു.

Advertisment