Advertisment

അനൂപ്‌ മേനോന്റെയും മിയയുടെയും 'എന്റെ മെഴുതിരി അത്താഴങ്ങള്‍' - ട്രെയിലര്‍ പുറത്തിറങ്ങി‍. കാണുക ..

author-image
ഫിലിം ഡസ്ക്
New Update

അനൂപ് മേനോന്‍ തിരക്കഥ രചിച്ച്‌ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന 'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി‍.  അനൂപ് മേനോന്‍ തന്നെയാണ് നായകനാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ട്രെയിലര്‍ പുറത്തിറക്കിയത്.

Advertisment

നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്നത്. ചിത്രത്തില്‍ മിയ, പുതുമുഖം ഹന്ന എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. മെഴുകുതിരി നിര്‍മ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്.

Advertisment