Advertisment

കരിഷ്മയിലേക്കുള്ളത് വേദന നിറഞ്ഞ യാത്രയായിരുന്നു. സെറ്റില്‍ ആണ്‍കുട്ടികള്‍ നോക്കിയപ്പോള്‍ മനസിലായി സ്ത്രീകള്‍ ഈ നോട്ടങ്ങളെ എത്ര കഷ്ടപ്പെട്ടാണ് സഹിക്കുന്നതെന്ന് - ഉണ്ണി മുകുന്ദന്‍

author-image
ഫിലിം ഡസ്ക്
New Update

കണ്ണന്‍താമരക്കുളത്തിന്റെ ചാണക്യതന്ത്രം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇതിലെ ഉണ്ണിയുടെ കരീഷ്മ എന്ന സത്രീ വേഷമാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.

Advertisment

publive-image

കരിഷ്മയിലേക്കുള്ളത് ഭയങ്കര വേദന നിറഞ്ഞ യാത്രയായിരുന്നുവെന്ന് ഉണ്ണി പറയുന്നു. ത്രെഡിംങും വാക്‌സിങ്ങും എല്ലാം. ത്രെഡിംങ് നൂല് കൊണ്ടുള്ള ചെറിയ പരിപാടിയാണെന്നൊക്കെയാണ് എന്നോട് പറഞ്ഞത്. പക്ഷേ ചെയ്തു തുടങ്ങിയപ്പോള്‍ മനസ്സിലായി എത്രത്തോളം വേദന ഉണ്ടെന്ന്. പുലര്‍ച്ചെ മൂന്ന് മണിവരെ ഷൂട്ടിംങ് ചെയ്തിട്ടാണ് ഞാന്‍ കരീഷ്മയാകാന്‍ ഇരുന്നത് - ഉണ്ണി പറയുന്നു.

publive-image

കരീഷ്മയിലൂടെ സ്ത്രീകള്‍ മാനസികമായി ഒരുപാട് ശക്തരാണെന്ന് മനസ്സിലായിയെന്നും ഉണ്ണി പറയുന്നു. കരീഷ്മയുടെ വേഷം കുറച്ച് എക്‌സ്‌പോസ്ഡ് ആണ്. സാരി ഉടുക്കുമ്പോള്‍ വയറൊക്കെ കാണാം. സെറ്റില്‍ ആണ്‍കുട്ടികള്‍ നോക്കിയപ്പോള്‍ എനിക്ക് ശരിക്കും മനസ്സിലായി സ്ത്രീകള്‍ ഈ നോട്ടങ്ങളെ എത്ര കഷ്ടപ്പെട്ടാണ് സഹിക്കുന്നതെന്ന് - ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറഞ്ഞു.

Advertisment