Advertisment

ഫഹദിന്റെ വരത്തനില്‍ നസ്രിയ ആലപിച്ച ആദ്യ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന 'വരത്തന്‍' ചിത്രത്തിൽ നസ്രിയ നസീം ആലപിച്ച ആദ്യ ഗാനം പുറത്തിറങ്ങി. ' പുതിയൊരു പാതയില്‍ ...’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Advertisment

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വരത്തൻ നിർമ്മിക്കുന്നത് നസ്രിയ തന്നെയാണ്.

ചിത്രത്തിൽ നസ്രിയ പാടുന്നുവെന്ന വാർത്ത നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഗീത സംവിധായകൻ സുഷിന്‍ ശ്യാം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്ന് നസ്രിയക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്‍റെ നായികയായി എത്തുന്നത്. ലിറ്റില്‍ സ്വായം പിന്‍റേസിന്‍റെ ഛായാഗ്രഹണത്തിൽ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 27ന് തിയേറ്ററുകളിലെത്തും.

Advertisment