Advertisment

മലയാളം മിഷൻ റിയാദ് മേഖല പ്രവേശനോത്സവം കവിയും സാംസ്‌കാരിക നായകനുമായ പ്രൊഫസർ കെ സച്ചിദാനന്ദൻ ഉത്ഘാടനം ചെയ്തു.

author-image
admin
New Update

റിയാദ് : ഭാഷ ഒരു സംസ്കാരമാണെന്നും അതാണ് കേരളത്തെ ഒന്നിപ്പിക്കുന്നതെന്നും അത് സംരക്ഷിക്കാൻ നമ്മൾ മുന്നിട്ടിറങ്ങണമെന്നും ഇന്ത്യയിലെ പ്രമുഖ കവിയും സാംസ്‌കാരിക നായകനുമായ പ്രൊഫസർ കെ സച്ചിദാനന്ദൻ പറഞ്ഞു.

Advertisment

publive-image

മലയാളം മിഷൻ റിയാദ് മേഖല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ ഇല്ലാതാകുന്നത് അത് സംസാരിക്കുന്നവർ ഇല്ലാതാകുന്നതോടെയാണെന്നും അങ്ങനെയാണ് അനേകം ഭാഷകൾ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഭാഷാവൈവിദ്ധ്യങ്ങളെ ആഗോളീകരണം ഇല്ലാതാക്കി. എല്ലാം ഒന്നിലേക്കും ശുദ്ധിവാദത്തിലേക്കും ചുരുക്കുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം അപകടങ്ങളെ ചെറുക്കുക എന്ന ലക്ഷ്യമാണ് കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളഭാഷയുടെ സാംസ്കാരിക വൈവിദ്ധ്യത്തെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ തന്നെ ‘എന്റെ ഭാഷ’ എന്ന കവിതയും അദ്ദേഹം പ്രഭാഷണത്തിനിടയിൽ ചൊല്ലുകയുണ്ടായി. വെർച്വൽ മീറ്റിംഗ് ആയി നടന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കുട്ടികൾ അറിയാതെ തന്നെ അവരെ നൈസർഗികമായി ക്ലാസ്‌മുറികളിലേക്ക് ആകർഷിക്കാനും ഭാഷാപഠനത്തിലേക്ക് കൊണ്ടുവരാനും ഉള്ള അദ്ധ്യാപകരുടെ പങ്കിന്റെ പ്രാധാന്യം അവർ അടിവരയിട്ടു. മലയാളം മിഷൻ റിയാദ് മേഖല പ്രസിഡന്റ് സുനിൽ സുകുമാരൻ അധ്യക്ഷനായിരുന്നു.

കോഡിനേറ്റർ നൗഷാദ് കോർമത്ത് സ്വാഗതം പറഞ്ഞു. റിയാദിൽ നിന്നുള്ള ലോകകേരള സഭാംഗം കെപിഎം സാദിഖ്, മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡന്റ് എം എം നയീം, പ്രസിഡന്റ് താഹ കൊല്ലേത്ത്, സൗദി ചാപ്റ്റർ വിദഗ്ദ്ധ സമിതി ചെയർമാൻ ഡോക്ടർ മുബാറക് സാനി, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, ഒഐസിസി കേന്ദ്രസമിതി അംഗം സലീം കളക്കര, വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികളായ കനകലാൽ, റിജോഷ്, ഹെൻറി തോമസ്, പിങ്കി ജോസ്, ജിഷ സക്കറിയ, എൻ ആർ കെ ചെയർമാൻ അഷ്‌റഫ് വടക്കേവിള, ഫോർക്ക ചെയർമാൻ സത്താർ കായംകുളം, എം ഇ എസ് പ്രതിനിധി ഡോ.അബ്ദുൾ അസീസ്, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ഹാൻ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം മുഖ്യ രക്ഷാധികാരി ഉബൈദ് എടവണ്ണ, ഇന്ത്യൻ സ്കൂൾ സീനിയർ സെകൻഡറി ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ്, എഴുത്തുകാരായ ബീന, ജോസഫ് അതിരുങ്കൽ, സബീന എം സാലി, മുനീർ കൊടുങ്ങല്ലൂർ, അഷ്‌റഫ് കൊടിഞ്ഞി, മുജീബ് റഹ്മാൻ മൂത്താട്ട് (നാട്ടുപച്ച പഠനകേന്ദ്രം), ഫൈസൽ പൂനൂർ (നാട്ടറിവ് എംഇഎസ്), വിപിൻ കുമാർ (മഷിത്തണ്ട് പഠനകേന്ദ്രം) , മൻഷാദ് (എന്റെ മലയാളം) എന്നിവർ ആശംസകൾ നേർന്നു.

റിയാദിലെ വിവിധ പഠന കേന്ദ്രങ്ങളിലെ പഠിതാക്കൾ അവതരിപ്പിച്ച വൈവിദ്ധ്യപൂർണമായ കലാപരിപാടികൾ പ്രവേശനോത്സവത്തിന് ഉത്സവച്ഛായ പകർന്നു. കേളി മധുരം മലയാളം പഠനകേന്ദ്രത്തിലെ ദേവനന്ദ സുകേഷ്, നിയ എബി, നടാനിയ അനിൽ, അന്നമേരി സൂരജ് എന്നിവരുടെ സംഘനൃത്തം, സുഭാഷ് ചേർത്തലയുടെ 'മായുന്ന മഹിമകൾ" എന്ന കവിതയുടെ ആലാപനം അൽന ജോഷി (ഡബ്ലിയു എം എഫ് അൽഖർജ്),

ഹാനിയ ഫൈസൽ, ആയിശ വി, റിസ ഫാത്തിമ, ഐഷ നർഗീസ്, മുഹമ്മദ് ഷമീം, സാലിഹ, മുഹമ്മദ് ബിലാൽ എന്നിവരുടെ നാടൻപാട്ട് (നാട്ടറിവ് എം ഇ എസ് പഠനകേന്ദ്രം), സൗരവ്, ലിയ, ഗൗതം, എന്നിവരുടെ കവിതാലാപനവും നിയ, സിദ്ധാർഥ്, സ്‌നിഗ്ദ എന്നിവരുടെ പാട്ട് (മഷിത്തണ്ട് പഠനകേന്ദ്രം), നാട്ടുപച്ച മുറബ്ബ പഠനകേന്ദ്രത്തിലെ ഫെമിൻ, താഷിൻ, ഇഷാൻ, ഫാദിൻ, ഇലാൻ അലി, സാവേന, സയാൻ അലി, ഐനി സെല്ല, കാഷിഫ് എന്നിവർ അവതരിപ്പിച്ച നാടൻപാട്ട്, നേഹ പുഷ്പരാജ്, ഹിന പുഷ്പരാജ്, അനാമിക അറയ്ക്കൽ, അവന്തിക അറയ്ക്കൽ, ദേവനന്ദ സുകേഷ്, ഹൃദ് നന്ദ് സുകേഷ്, നന്ദന ഗിരീഷ്, നാബിഹ്, നഫാദ് എന്നിവരുടെ സംഘഗാനം

(കേളി മധുരം മലയാളം), ഡബ്ലിയു എം എഫ് അൽഖർജ് പഠനകേന്ദ്രത്തിലെ അലീന മനോദ് അവതരിപ്പിച്ച നൃത്തം, കഥപറയൽ : ഇസ്സ ഐബ്രിസ് (കേളി മധുരം മലയാളം൦), സംഘനൃത്തം: ജിയാന മരിയം ജോർജ്, ജിബിന സാറാ ജോർജ്, ജിഫിന എൽസ ജോർജ് (ഡബ്ലിയു എം എഫ് അൽഖർജ്), കവിതയും ചിത്രരചനയും : ഫെമിൻ, സാവേന, താഷിൻ (നാട്ടുപച്ച പഠനകേന്ദ്രം), പ്രസംഗം : ജെസ്വിൻ ജോൺസൺ (ഡബ്ലിയു എം എഫ് അൽഖർജ്), ഗാനം : നേഹ പുഷ്പരാജ്, അനാമിക അറയ്ക്കൽ (കേളി മധുരം മലയാളം) എന്നീ പരിപാടികൾ അരങ്ങേറി. മലയാളം മിഷൻ റിയാദ് മേഖല സെക്രട്ടറി സീബ കൂവോട്, അനസൂയ സുരേഷ്, ആയിഷ റസൂൽ സലാം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എം ഫൈസൽ നന്ദി പറഞ്ഞു.

 

Advertisment