Advertisment

ആത്മസുഹൃത്തുക്കള്‍ മരണത്തിലും ഒന്നിച്ചു ; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളായ മലയാളി ഡോക്ടര്‍മാരുടെ ആത്മഹത്യാ കാരണം കുടുംബപ്രശ്‌നം ? ; ഇരുവരും മരിച്ചത് അമിതഡോസില്‍ മരുന്ന് കഴിച്ച്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടർമാരുടെ മരണത്തിൽ ദുരൂഹത . കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Advertisment

ഇരുവരും സഹപാഠികളും ബന്ധുക്കളുമായിരുന്നു. ഷംലീന വിവാഹിതയാണ്. അവരുടെ ഭര്‍ത്താവും ബഹ്റൈനില്‍ ഡോക്ടറാണ്. ഷംലീന ഗര്‍ഭിണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് സുഹൃത്തുക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

publive-image

ഷംലീനയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവാണ് റാവുത്തര്‍. പൊതുവേ ശാന്തശീലനും മൃദു സ്വഭാവക്കാരനുമായിരുന്നു ഡോക്ടര്‍. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തില്‍ ദുരൂഹത പലരും സംശയിക്കുന്നുണ്ട്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയായ ബിഡിഎഫില്‍ ഡോക്ടര്‍മാരാണ് ഇരുവരും. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ബി.ഡി.എഫ് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍മാര്‍ ആയിരുന്ന ഇരുവരും രണ്ടു ദിവസമായി കാണ്മാനില്ലായിരുന്നു. ഇബ്രാഹിമിന്റെ ഭാര്യ ഫ്‌ലാറ്റിലെത്തി വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രാഥമികമായ അന്വേഷണത്തില്‍ ഇരുവരുടേയും ആത്മഹത്യക്കുള്ള കാരണമെന്തെന്ന് ബന്ധുക്കള്‍ക്കും പിടികിട്ടിയിട്ടില്ല. കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി

Advertisment