Advertisment

കുവൈറ്റില്‍ യുവ മലയാളി ദമ്പതികളുടെ 8 മാസം പ്രായമുള്ള മകന്‍ ബേബി സിറ്റിങ്ങിലുണ്ടായ അപകടത്തില്‍ മരിച്ചു. പൊലിഞ്ഞത് ദമ്പതികള്‍ക്ക് കാത്തിരുന്ന് കിട്ടിയ ഏക മകന്‍

New Update

publive-image

Advertisment

കുവൈറ്റ് : മംഗഫില്‍ ബേബി സിറ്റിങ്ങില്‍ ഉണ്ടായ വീഴ്ചയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 8 മാസം പ്രായമുള്ള കുഞ്ഞു മരിച്ചു.

മംഗഫ് ഏരിയായിൽ താമസിക്കുന്ന ഇടുക്കി തടിയംപാട് സ്വദേശി അനീഷ്‌ കുഴിപ്പറമ്പിലിന്റെയും മിനിക്കുട്ടി അനീഷിന്റെയും മകൻ എയ്‌ഡൻ അനീഷ്‌ (8 മാസം ) ആണ് മരിച്ചത്.

publive-image

കഴിഞ്ഞ ഒരാഴ്ചയായി ബേബി സിറ്റിങ്ങില്‍ ഉണ്ടായ വീഴ്ചയില്‍ പരിക്കേറ്റ് അദാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.

കെ കെ സി എ അംഗങ്ങളായ ഈ യുവ ദമ്പതികള്‍ക്ക് മക്കളില്ലാതെ കാത്തിരുന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടായ ഏക മകനായിരുന്നു ഈ പിഞ്ചുകുഞ്ഞ്.

kuwait kuwait latest
Advertisment