Advertisment

ആരോഗ്യ അവബോധം മുന്നോട്ടുള്ള ജീവിതത്തിന് അനിവാര്യം.'കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം' ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

New Update

പാലക്കാട്: മലയാളിക്കുണ്ടായ ആരോഗ്യ അവബോധം ആവശ്യമാണെങ്കിലും,ആരോഗ്യത്തെ സംബന്ധിച്ച് അനാവശ്യമായ ഒരു ഭീതി നിലനിൽക്കുന്നതായി എഴുത്തുകാരനും മലയാളം യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ.സി.ഗണേഷ് പറഞ്ഞു.

Advertisment

publive-image

അക്ഷരം കലാ സാംസ്ക്കാരിക വേദി ഒലവക്കോട് പ്രിയദർശിനി ബുക് സ്റ്റാളിൽ സംഘടിപ്പിച്ച

'കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം' ചർച്ചയിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ ആരോഗ്യ മന്ത്രി വി.സി.കബീർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ഒരു മഹാമാരിയോടുള്ള നമ്മുടെ സമീപനവും കരുതലും ഒരുപാടു മാറി.കേരളത്തിൽ

ഒരുഘട്ടത്തിൽ പ്രതിരോധ നടപടികൾ കൈവിട്ടുപോയി. ഇപ്പോൾ അത് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.

കേരളത്തിലെ സർക്കാർ മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ നമ്മുടെ അനുഗ്രഹമാണ്.

കോവിഡ് വ്യാപനത്തോടൊപ്പം ആരോഗ്യ രംഗം നേരിട്ട മറ്റൊരു വെല്ലുവിളിയാണ്‌

മാനസിക പ്രശ്നങ്ങൾ.

ഒരു മുറിക്കുളിൽ അടച്ചിരിക്കുമ്പോൾ പോലും, ഈ ലോകവുമായും മനുഷ്യരുമായും നമ്മെ ബന്ധിപ്പിക്കുവാൻ സാങ്കേതിക വിദ്യയ്ക്കും സോഷ്യൽ മീഡിയയ്ക്കും കഴിഞ്ഞുവെന്നത് മാനസികാരോഗ്യം നില നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചതായും പകർച്ചവ്യാധികളോട് സമരസപ്പെട്ട് ജീവിക്കാൻ ശീലിക്കേണ്ടതുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ഡോ.റുക്‌സാന ഷമീർ,കെ.അസീസ് മാസ്റ്റർ,സണ്ണി എടൂർപ്ലാക്കീഴിൽ തുടങ്ങിയവർ കോവിഡ് കാല ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചു.

malayali health
Advertisment