Advertisment

ബാംഗ്ലൂരില്‍ നിന്നും അവധിക്കായി നാട്ടില്‍ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടെമ്പോ വാനിടിച്ച്‌ യുവാവ് മരിച്ചു

New Update

കോട്ടയം : ബാംഗ്ലൂരില്‍ നിന്നും അവധിയ്ക്കായി നാട്ടില്‍ വന്നു ബസിറങ്ങിയ യുവാവ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ടെമ്പോ വാനിടിച്ച്‌ യുവാവ് മരിച്ചു.

Advertisment

പാലാ - പൊന്‍കുന്നം റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ പൊന്‍കുന്നം പ്രശാന്ത് നഗര്‍ ചിറയില്‍ വേണുഗോപാലിന്റെ മകന്‍ ജിഷ്ണു (വിശാഖ് - 21) വാണ് അപകടത്തില്‍ മരിച്ചത്.

publive-image

റോഡ് മുറിച്ചു കടക്കുമ്പോള്‍ യുവാവിനെ പുറകെയെത്തിയ ടെമ്പോ ട്രാവലറിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം.

എറണാകുളത്തു നിന്നുള്ള സ്വകാര്യബസില്‍ വന്ന് സ്റ്റോപ്പിലിറങ്ങിയ ജിഷ്ണു എതിര്‍വശത്തേക്ക് റോഡിനു കുറുകെ നടക്കുമ്പോള്‍ പിന്നാലെയെത്തിയ വാഹനമിടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷൊര്‍ണൂരില്‍ നിന്ന് റാന്നിയിലേക്ക് പോയ സംഘം സഞ്ചരിച്ച ട്രാവലറാണിടിച്ചത് . പൊന്‍കുന്നം എസ്‌ഐ എ സി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ബംഗളുരുവില്‍ കണ്‍സള്‍ട്ടന്‍സി കമ്ബനി ജീവനക്കാരനായി ജോലി ചെയത് വരികയായിരുന്നു ജിഷ്ണു.അച്ഛന്‍ വേണുഗോപാല്‍ വിനായക ട്രാവല്‍സിലെ ഡ്രൈവറാണ്. അമ്മ ഉഷ. സഹോദരന്‍ വിഷ്ണു.

pala
Advertisment