Advertisment

കുവൈറ്റില്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സ്‌കൂളുകളില്‍ പുരുഷ ശുചീകരണത്തൊഴിലാളികള്‍ ; അമ്പരന്ന് രക്ഷിതാക്കള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സ്‌കൂളുകളില്‍ പുരുഷ ശുചീകരണത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ അമ്പരന്ന് രക്ഷിതാക്കള്‍ .കുവൈറ്റിലെ അഹ്മദി എജ്യുക്കേഷന്‍ സോണിലെ സ്‌കൂളുകളിലാണ് പുരുഷ തൊഴിലാളികളുടെ സാന്നിധ്യമുള്ളത്.

Advertisment

publive-image

എന്നാല്‍ ഈ തൊഴിലാളികള്‍ സ്‌കൂളുകളിലെ തോട്ടം തൊഴിലാളികളാണെന്നും ക്ലാസ് മുറികള്‍ക്ക് പുറത്ത് അവര്‍ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥിനികളുടെ കണ്ണില്‍ നിന്നും മറഞ്ഞാണ് ഇവര്‍ ജോലി ചെയ്യുന്നതെന്നും മേഖലാ ഡയറക്ടര്‍ വാലിദ് അല്‍ ഔമി വ്യക്തമാക്കി.

സ്‌കൂള്‍ നിര്‍ദേശങ്ങള്‍ പാലിച്ച് സ്‌കൂള്‍ സമയം അവസാനിച്ച ശേഷമാണ് തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kuwait kuwait latest
Advertisment