Advertisment

പ്രളയക്കെടുതിയില്‍പ്പെട്ട് മല്ലിക സുകുമാരന്‍; ബിരിയാണി ചെമ്പിലിരുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു; വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്

New Update

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനെ തുടര്‍ന്ന് വെളത്തില്‍ കുടുങ്ങിക്കിടക്കുന്നതും. ഇപ്പോള്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന നടി മല്ലിക സുകുമാരന്‍ രക്ഷപ്പെടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്. അനവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറി.

വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും വെള്ളത്തിനടിയിലാണ്. ഇതിനിടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്പില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കി.

ഫോറം കേരളം എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മല്ലികയെ രക്ഷാപ്രവര്‍ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം പുറത്തു വിട്ടത്. വീടിനകത്ത് വെള്ളവും ചെളിയും നീക്കുന്ന ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

mallika

അതേസമയം, ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്ന് ടൊവിനോ തോമസ് അറിയിച്ചു. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളുവെന്നും ടൊവിനോ കുറിച്ചു.

mallika

mallika

mallika

flood
Advertisment