Advertisment

ചരിത്രം കുറിക്കാന്‍ മാമാങ്കം ഒരുങ്ങുന്നു ; മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തില്‍ മണികണ്ഠന്‍ ആചാരിയും

author-image
ഫിലിം ഡസ്ക്
New Update

മമ്മൂട്ടിയുടെ ചരിത്രസിനിമ മാമാങ്കം അണിയറയിലൊരുങ്ങുകയാണ്. ഓരോ ദിവസവും ചിത്രത്തെക്കുറിച്ചുള്ള ആകാംഷാഭരിതമായ വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട താരം മണികണ്ഠന്‍ ആചാരി കൂടി എത്തിയിരിക്കുകയാണ്. മാമാങ്കത്തില്‍ ജോയിന്‍ ചെയ്‌തെന്ന കാര്യം നടന്‍ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഇന്നലെയാണ് മണികണ്ഠന്‍ കൊച്ചിയിലെ ഷൂട്ടില്‍ ജോയിന്‍ ചെയ്തത്.

Advertisment

publive-image

വമ്പന്‍ സെറ്റാണ് ചിത്രത്തിനായി കൊച്ചിയില്‍ തീര്‍ത്തിരിക്കുന്നത്. നഗരത്തിനോട് ചേര്‍ന്ന് തന്നെ ഇത്ര വലിയ ഒരു സെറ്റ് എന്നത് വലിയ ശ്രമകരമായ ജോലി തന്നെയാണ്. ഫെബ്രുവരിയില്‍ തുടങ്ങിയ ആദ്യ ഷെഡ്യൂളിനു ശേഷം രണ്ടു മാസത്തെ ഇടവേളയെടുത്താണ് രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്നത്. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്.

ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനായും സ്ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധികം നേരം സ്ത്രൈണ ഭാവത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.

കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്‌സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്‌സ് ചെയ്യുന്നത്. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകനായ സജീവ് പിള്ള.

Advertisment