Advertisment

അമുധനായി അസാമാന്യ അഭിനയം കാഴ്ച വെച്ച് മമ്മൂട്ടി ; പേരന്‍പിലെ പുതിയ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

Advertisment

ലോകസിനിമാപ്രേക്ഷകരുടെ കൈയടി നേടിയ മമ്മൂട്ടി ചിത്രം പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. ടാക്‌സി ഡ്രൈവറായ അമുധനായി സിനിമയില്‍ അസാമാന്യമായ അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. പേരന്‍പിന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ പേരന്‍പിലെ പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Image result for അമുധനായി

റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17 ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു്. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17 ാം സ്ഥാനത്തെത്തിയത്.

Image result for അമുധനായി

റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

Related image

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

 

https://www.facebook.com/Mammootty/videos/853319938195056/?t=221

Advertisment