സിനിമയ്ക്ക് പുറത്ത് താരങ്ങളെല്ലാം വ്യക്തിപരമായി അടുപ്പം വെച്ചു പുലര്‍ത്തുന്നവരാണെന്ന സത്യം അറിയാതെ പരസ്പരം പോരടിക്കുന്ന ആരാധകരെ കളിയാക്കുകയാണ് നടി മഞ്ജു വാര്യര്‍ .
അന്തമായ ഇത്തരം ആരാധനയെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. 'ഒരാളെ റോള്‍ മോഡലാക്കുന്നതും ആ വ്യക്തിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതുമൊക്കെ തെറ്റല്ല.
എന്നാല്‍ താരങ്ങള്‍ക്കായി ആരാധകര്‍ തമ്മില്‍ത്തല്ലുന്നതിനോട് എനിക്ക് യോജിപ്പില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂക്കയും ലാലേട്ടനും അടുത്ത സുഹൃത്തുക്കളാണ്. ആരാധകരും അങ്ങനെ തന്നെ വേണം. സിനിമ എന്നത് കൂട്ടായ സംരംഭമാണ്' മഞ്ജു വാര്യര്‍ പറഞ്ഞു.
മോഹന്‍ലാല്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിട്ടാണ് മഞ്ജു വേഷമിടുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.