Advertisment

മമ്മൂട്ടി ചിത്രത്തില്‍ സംഘട്ടനമൊരുക്കാന്‍ ദംഗലിന്റെ സ്റ്റണ്ട് ഡയറക്ടര്‍; അണിയറയിലൊരുങ്ങുന്നത് ബിഗ്ബജറ്റ് ചിത്രം

author-image
ഫിലിം ഡസ്ക്
New Update

Advertisment

ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന ചിത്രം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ഈ സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് പുറമേ പദ്മാവതി, സഞ്ജു, ധൂം 3 , ഗുണ്ടേ, കൃഷ് 3 , രാവണ്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്യാം. ഉത്തരേന്ത്യയില്‍ ആണ് ഉണ്ട ഷൂട്ട് ചെയ്യുന്നത്. മലയാളത്തില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ടാകും. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്.

മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരങ്ങളും അണിനിരക്കാന്‍ പോകുന്ന ഈ ചിത്രം ഉത്തരേന്ത്യന്‍ ലൊക്കേഷനുകളില്‍ ആണ് ചിത്രീകരിക്കുക.

കഴിഞ്ഞ ആഴ്ച്ച വിനോദ് വിജയന്റെ സംവിധാനത്തില്‍ അമീര്‍ എന്ന മമ്മൂട്ടിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരുന്നു. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമീര്‍ സുല്‍ത്താന്‍ എന്ന അധോലോകനായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതു കൊണ്ട് തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ദുബായ് തന്നെയായിരിക്കും.

നിലവില്‍ തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. നടന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പേരന്‍പ് , യാത്ര മധുരരാജ, മാമാങ്കം എന്നിവയാണ്.

Advertisment