Advertisment

വൈഎസ്ആര്‍ ആയി മമ്മൂട്ടി ; ‘യാത്ര’ ഒരു മാസം മുമ്പേ എത്തും

author-image
ഫിലിം ഡസ്ക്
New Update

Image result for mammootty y s r

Advertisment

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും ചരിത്രനായകനുമായ വൈ എസ് ആര്‍ ആയി

മമ്മൂട്ടിയെത്തുന്ന ചിത്രം യാത്രയുടെ പോസ്റ്ററിനും ടീസറിനും ഗാനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. തെലുങ്ക്, മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഒരു മാസം മുമ്പേ തീയേറ്ററുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പുറത്തുവിട്ടു. ജനുവരിയില്‍ നിന്ന് ഡിസംബര്‍ 21 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്. വൈഎസ് ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 21 അതിനാലാണ് റിലീസ് ആ ദിവസം തന്നെ നിശ്ചയിച്ചിരിക്കുന്നത്. കാര്‍ത്തിയാണ് ജഗന്‍മോഹന്‍ റെഡ്ഡിയായി വേഷമിടുന്നത്.

Image result for mammootty y s r

വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് നിര്‍മിക്കുന്നത്.

Image result for mammootty y s r

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍..

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

https://www.facebook.com/YatraTheMoviee/posts/1856891047728140

Advertisment