Advertisment

നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും' ; തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടഞ്ഞതിന് ഊബര്‍ ഈറ്റ്‌സ് ജീവനക്കാരനെ റസ്റ്റോറന്റ് ഉടമ ക്രൂരമായി തല്ലിച്ചതച്ചു; ക്രൂരത ഹോട്ടലില്‍ സ്ഥിരം സംഭവമെന്ന് നാട്ടുകാര്‍

New Update

കൊച്ചി: കൊച്ചിയിലെ പ്രമുഖ റസ്റ്റോറന്റെ ഉടമയും ജീവനക്കാരും യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയതായി പരാതി. മലപ്പുറം സ്വദേശിയും ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനുമായ ജവഹര്‍ കാരടിനാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടില്‍ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റ് ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റത്. രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

publive-image

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഊബര്‍ ഈറ്റ്‌സിന്റെ ഓര്‍ഡര്‍ എടുക്കാനായി റസ്റ്റോറന്റില്‍ എത്തിയ ജവഹര്‍ കണ്ടത് ഇതേ ഹോട്ടലിലെ ഒരു തൊഴിലാളിലെ ഉടമ മര്‍ദ്ദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത ജവഹറിനോട് 'നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും' എന്നായിരുന്നു ഉടമയുടെ മറുപടി.

എന്നാല്‍ പിന്നീട് ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലിന് അകത്ത് കയറിയെ ജവഹറിനെ മറ്റ് ജീവനക്കാരും ഉടമയും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ഏകദേശം അരമണിക്കൂറോളം മര്‍ദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതല്‍ പരിക്കേറ്റിരിക്കുന്നത്.

ഈ ഹോട്ടിലില്‍ ഇത് നിത്യസംഭവമാണെന്ന് പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും വെളിപ്പെടുത്തുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇവിടെയെത്തുന്ന കസ്റ്റമേഴ്‌സിനെയും ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് പ്രദേശത്തെ കടയുടമ പറഞ്ഞു.

Advertisment