Advertisment

ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയെ കുവൈത്തിലെ താമസ സ്ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവിൽ ബിബിൻ (23) ആണു കഴിഞ്ഞ ദിവസം മംഗഫിലെ താമസിക്കുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണു. തൃക്കൊടിത്താനം പുല്ലമ്പലവിൽ ബിനുകുമാർ ,മിനി എന്നിവരുടെ മകനാണ്. അവിവിവാഹിതനാണു. അസ്വാഭാവിക മരണത്തിനു പോലീസ്‌ കേസെടുത്തു. മൃതദേഹം ഫോറൻസിക്‌ പരിശോധനക്കായി കൊണ്ടു പോയി. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.കെ.എം.എ.മാഗ്നറ്റ്‌ ടീമിന്റെ നേതൃത്വത്തിൽ നടന്നു

Advertisment