Advertisment

നഗരമധ്യത്തില്‍ യുവാവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി അക്രമി; ക്രൂരത പട്ടാപ്പകല്‍ പോലീസ് നോക്കിനില്‍ക്കെ

New Update

ഹൈദരാബാദ്: യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടിനുറുക്കി കൊലപ്പെടുത്തി ഒരു സംഘം അക്രമികള്‍. ആളുകള്‍ നോക്കിനില്‍ക്കെയാണ് ഹൈദരാബാദ് നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. യുവാവിനെ കൊലപ്പെടുത്തുന്ന സമയത്ത് അതുവഴി പോലീസ് വാഹനം കടന്നുപോകുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തുകയോ സംഭവം എന്തെന്ന് അന്വേഷിക്കുകയോ ചെയ്തില്ല.

Advertisment

publive-image

മഞ്ഞ ടീഷര്‍ട്ട് ധരിച്ചെത്തിയ ആള്‍ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവസമയം പോലീസ് വാഹനം കടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. നൂറ് കണക്കിനാളുകള്‍ ചുറ്റും കൂടിനില്‍ക്കെയായിരുന്നു അക്രമി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധിയാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയെങ്കിലും ഇയാളെ തടയാനായി ആരും മുന്നോട്ട് വന്നില്ല.

ആദ്യഘട്ടത്തില്‍ ഇയാളെ തടുക്കാനായി ഒരാള്‍ മുന്നോട്ട് വന്നെങ്കിലും മഴു ഉപയോഗിച്ച് വെട്ടുന്നത് കണ്ടതോടെ ഭയപ്പെട്ട് പിന്നോട്ട് മാറുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മഴു താഴേക്ക് വലിച്ചെറിയുകയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ ആയുധം എടുത്ത് മാറ്റുന്നതും വീഡിയോയില്‍ കാണാം. പ്രതികളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. നേരത്തെയും കൊലപാതങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് പ്രതിയെന്നും പോലീസ് പറയുന്നു.

Advertisment