Advertisment

സച്ചിന്‍റെ മകളെ ഫോണിലൂടെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

New Update

കഴിഞ്ഞ കുറേ നാളുകളായി സച്ചിന്‍ തെണ്ടുല്‍ക്ക റുടെ മകളെ ഇരുപതിലേറെ തവണ ഫോണിലൂടെ ശല്യപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂര്‍ ജില്ലക്കാരനായ ദേവകുമാര്‍ മൈത്തി എന്ന 32 കാരനാണ് അറസ്റ്റിലായത്.

Advertisment

സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബയിലുള്ള വസിതിയിലെ ലാന്ഡ് ഫോണിലായിരുന്നു അയാള്‍ സ്ഥിരമായി വിളിച്ചിരുന്നത്‌.ഈ നമ്പര്‍ അയാള്‍ക്ക് എങ്ങനെ ലഭിച്ചു എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

publive-image

ഫോണില്‍ക്കൂടി സച്ചിന്‍റെ മകള്‍ സാര (SARA) യെ ഇയ്യാള്‍ അസഭ്യം പറയുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സച്ചിന്‍റെ മകളെ താന്‍ ഒരിക്കല്‍ TV യില്‍ക്കൂടെ കണ്ടമാ ത്രയില്‍ തന്നെ പ്രണയം തോന്നുകയും ആ കുട്ടിയെത്തന്നെ വിവാഹം കഴിക്കണമെന്ന് മനസ്സില്‍ തീരുമാനി ക്കുകയുമായിരുന്നെന്നു ദേവകുമാര്‍ മൈത്തി പോലീസിനോട് പറഞ്ഞു. നേരിട്ട് ഒരുതവണപോലും അയാള്‍ സാരയെ കണ്ടിട്ടില്ല.

എന്നാല്‍ ദേവകുമാറിനു സ്വന്തമായി ജോലിയൊന്നുമില്ലത്തതിനാല്‍ അയാളുടെ മാനസികനില പലപ്പോഴും ശരിയായ നിലയിലായിരുന്നില്ലെന്നു വീട്ടുകാര്‍ പറയുന്നു. പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്..

Advertisment