Advertisment

കുവൈറ്റില്‍ സ്ത്രീവേഷം ധരിച്ച ആയുധധാരി ബാങ്ക് കൊള്ളയടിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്ത്രീവേഷം ധരിച്ച ആയുധധാരി ബാങ്ക് കൊള്ളയടിച്ച് അജ്ഞാതന്‍ രക്ഷപ്പെട്ടു. ഹവല്ലിയിലെ ഖാല്‍ദൂന്‍ സ്ട്രീറ്റീലെ ബാങ്കാണ് കൊള്ളയടിച്ചത്. ഇവിടെ നിന്നും 4500 കെഡി മോഷണം പോയി.

Advertisment

publive-image

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. ബാങ്കിലെ സുരക്ഷാ ക്യാമറ പരിശോധിച്ചതില്‍ നിന്നും അജ്ഞാതന്‍ ബാങ്കിലെത്തിയത് സ്ത്രീവേഷം ധരിച്ചാണെന്ന് കണ്ടെത്തി.

ബാങ്ക് ഉദ്യോഗസ്ഥരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. അക്രമിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

kuwait kuwait latest
Advertisment