പട്ടാപ്പകല്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി; മരണം ഉറപ്പാക്കാന്‍ നിറയൊഴിച്ചത് രണ്ടു തവണ; മൊബൈലില്‍ ദൃശ്യങ്ങളും പകര്‍ത്തി; ഞെട്ടിക്കുന്ന വീഡിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 28, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയെ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദ്വാരക മേഖലയില്‍ 22നാണ് സംഭവം നടന്നത്. . കയ്യില്‍ ഹെല്‍മറ്റ് പിടിച്ച ഒരാളെ തൂവാല കൊണ്ടു മുഖം മറച്ച അക്രമി കുറച്ചു ദൂരം ഓടിച്ച ശേഷം പോയിന്റ് ബ്ലാങ്കില്‍നിന്ന് വെടിവച്ചു വീഴ്ത്തുന്നതാണു ദൃശ്യത്തിലുള്ളത്.

വികാസ്‌ മേത്ത എന്ന മുപ്പത്തിയഞ്ചുകാരനാണു കൊല്ലപ്പെട്ടതെന്നാണു സൂചന. നടന്നു പോയ അക്രമി തിരികെ വന്ന് മരിച്ചെന്ന് ഉറപ്പുവരുത്താനായി രണ്ടാമതും നിറയൊഴിച്ചു. പിന്നീട് ഫോണ്‍ പുറത്തെടുത്ത് മരിച്ചുകിടക്കുന്നയാളിന്റെ ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അയാള്‍ രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്‌

×