Advertisment

ഇടതുമുന്നണിയിലിരുന്ന് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ മാണി സി കാപ്പന്‍റെ നടപടിയില്‍ കടുത്ത അതൃപ്തിയുമായി സിപിഎം !  ചെന്നിത്തലയുമായി കാപ്പന്‍ ചര്‍ച്ച നടത്തിയെന്ന ഹസന്‍റെ വെളിപ്പെടുത്തലോടെ എന്‍സിപിയിലും മുന്നണിയിലും ഒറ്റപ്പെട്ട് കാപ്പന്‍ !

New Update

publive-image

Advertisment

പാലാ: ഇടതുമുന്നണിയില്‍ നിന്നു യുഡിഎഫുമായി ചര്‍ച്ച നടത്തിയ മാണി സി കാപ്പന്‍റെ നടപടിയില്‍ കടുത്ത അതൃപ്തിയുമായി സിപിഎം. മുന്നണി മര്യാദകള്‍ക്കും പാര്‍ട്ടി മര്യാദകള്‍ക്കും നിരക്കാത്ത പ്രവൃത്തിയാണ് കാപ്പന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന കടുത്ത വിമര്‍ശനം കാപ്പനെതിരെ എന്‍സിപി നേതൃത്വത്തെ അറിയിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.

കഴിഞ്ഞ ദിവസമാണ് മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. മാണി സി കാപ്പനെ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് ഘടകത്തില്‍നിന്നും ശക്തമായ അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തെ സമീപിക്കാന്‍ കാപ്പന്‍ തീരുമാനിച്ചത്.

ഇതുപ്രകാരം 3 ദിവസം മുമ്പായിരുന്നു കാപ്പന്‍ ചെന്നിത്തലയെ കണ്ടത്. കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്തശേഷം നിലപാടറിയിക്കാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

അന്നുതന്നെ ചര്‍ച്ചയുടെ കാര്യം പാലായില്‍ ചോര്‍ന്ന് ലഭിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇന്ന് ചെന്നിത്തല-കാപ്പന്‍ കൂടിക്കാഴ്ചയുടെ കാര്യം പരസ്യമായി പറഞ്ഞതോടെ കാപ്പന്‍ വെട്ടിലാകുകയായിരുന്നു.

ഉടന്‍ ഇക്കാര്യം നിഷേധിച്ച് കാപ്പന്‍ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. കാപ്പന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ കാര്യം ഔദ്യോഗികമായി പുറത്തുവന്നതോടെ സിപിഎമ്മും മറ്റ് ഇടത് ഘടകകക്ഷി നേതാക്കളും കടുത്ത അതൃപ്തിയിലാണ്.

എന്‍സിപിയിലെ പ്രബല വിഭാഗവും കാപ്പന്‍റെ നിലപാടിനെ ശക്തമായി വിമര്‍ശിക്കുകയാണ്. മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ട്ടിയുമായി ആലോചിക്കാതെ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ കാപ്പന്‍റെ നടപടി മര്യാദകേടാണെന്ന നിലപാടുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതോടെ കാപ്പന്‍ പാര്‍ട്ടിയിലും മുന്നണിയിലും രാഷ്ട്രീയമായി ഒറ്റപ്പെടുകയാണ്.

pala news mani c kappan
Advertisment