Advertisment

ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല ; ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ല ; മരിച്ചെന്ന് കരുതി വിജയനോടുള്ള നിലപാട് മാറ്റില്ല; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി.കാപ്പന്‍

New Update

കോട്ടയം: ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും എന്‍സിപി നേതാവ് മാണി സി.കാപ്പന്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. മരിച്ചെന്ന് കരുതി വിജയനോടുള്ള നിലപാട് മാറ്റില്ലെന്ന് മാണി സി.കാപ്പന്‍ പറഞ്ഞു. ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല. ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നും മാണി സി.കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

publive-image

സംസ്ഥാന പ്രസിഡന്റ് ടി.പി.പീതംബരനെതിരെ മാണി സി.കാപ്പന്‍ രംഗത്തെത്തിയിരുന്നു. പീതാംബരന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മാണി സി.കാപ്പന്റെ പ്രധാന ആരോപണം. ഏതെങ്കിലും കക്ഷികളെ ലയിപ്പിക്കുന്ന കാര്യം എന്‍സിപിയില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍ പീതാംബരന്‍ സ്വന്തം നിലയ്ക്ക് ചര്‍ച്ച നടത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റാകാന്‍ തയ്യാറാണ്. പ്രസിഡന്റാകുന്നതില്‍ എതിര്‍പ്പുണ്ടാകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞിരുന്നു.

Advertisment