Advertisment

എന്‍സിപിയില്‍ പൊട്ടിത്തെറി; ടി.പി.പീതാംബരന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് മാണി സി.കാപ്പന്‍

New Update

കോട്ടയം: എന്‍സിപിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതംബരനെതിരെ മാണി സി.കാപ്പന്‍ രംഗത്ത്. പീതാംബരന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മാണി സി.കാപ്പന്‍ ആരോപിച്ചു. ഏതെങ്കിലും കക്ഷികളെ ലയിപ്പിക്കുന്ന കാര്യം എന്‍സിപിയില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍ പീതാംബരന്‍ സ്വന്തം നിലയ്ക്ക് ചര്‍ച്ച നടത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റാകാന്‍ തയ്യാറാണ്. പ്രസിഡന്റാകുന്നതില്‍ എതിര്‍പ്പുണ്ടാകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

Advertisment

publive-image

കോവൂര്‍ കുഞ്ഞുമോന്റെ കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോവൂര്‍ കുഞ്ഞുമോന്‍ വരുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടെന്ന് കരുതുന്നില്ല.അദ്ദേഹം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മാണി സി.കാപ്പന്‍ വ്യക്തമാക്കി.

അതേസമയം കോവൂര്‍ കുഞ്ഞിരാമന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ഊഹാപോഹമെന്ന് എകെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞിരുന്നു. മന്ത്രിപദവി പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ടതില്ല. പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Advertisment