Advertisment

'മാണിക്യ മലരായ പൂവി'ക്ക് പ്രതിഫലമൊന്നും കിട്ടിയിട്ടില്ല, അങ്ങനൊരു പരാതിയുമില്ല - സൗദിയിലെ കുഞ്ഞുകടയില്‍ ജബ്ബാര്‍ മൗലവി സംതൃപ്തനാണ്

author-image
admin
New Update

publive-image

Advertisment

സൗദി : 'മാണിക്യ മലരായ പൂവി' യെന്ന ഗാനവും പ്രിയാ വാര്യരുടെ കണ്ണിറുക്കലും നവ മാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ ആ പാട്ടിന്റെ രചയിതാവ് പി.എം.എ. ജബ്ബാര്‍ മൗലവി സൗദി റിയാദിലെ മലസ് ഫോര്‍ട്ടീന്‍ സ്ട്രീറ്റിലെ ഒരു കുഞ്ഞുകടയിലെ ചെറിയ ജോലിയില്‍ മുഴുകുകയാണ് .

പാട്ടു സിനിമയിലെത്തുകയും ഗ്ലോബല്‍ ഹിറ്റാകുകയും ചെയ്തെങ്കിലും ജബ്ബാറിന് പ്രതിഫലമൊന്നും നല്‍കിയിട്ടില്ല. തരാമെന്ന് ആരും വാഗ്ദാനവും ചെയ്തിട്ടില്ല. പാട്ടിന് പണം കിട്ടിയില്ലെങ്കിലും ആരോടും പരിഭവമില്ലെന്നാണ് ജബ്ബാര്‍ പറയുന്നത്.

publive-image 1978 ല്‍ എഴുതിയപ്പോള്‍ തന്നെ മാണിക്യമലര്‍ എന്ന ഗാനം പ്രശസ്തമായിരുന്നു. മൂന്നുമാസം മുമ്പാണ് അനുവാദം ചോദിച്ച് സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ ബന്ധപ്പെട്ടത്. ഗാനം പുറത്തുവിടുന്ന കാര്യവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെന്നും ജബ്ബാര്‍ പറയുന്നു.

ഗാനത്തില്‍ ഷാന്‍ റഹ്മാന്റെ പുനരാവിഷ്‌കാരവും ഒമര്‍ ലുലുവിന്റെ സംവിധാനവും വളരെ ഇഷ്ടമായി എന്നും തന്റെ വരികള്‍ ജനങ്ങള്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷം എന്നും ജബ്ബാര്‍ പറയുന്നു.

പ്രണയവും വിവാഹവും സ്‌നേഹവും പാപമാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളോട് പാട്ടെഴുത്തുകാരന്റെ ചോദ്യം. പാട്ടു കേള്‍ക്കുമ്പോഴും സിനിമ കാണുമ്പോഴും ഉണ്ടാകുന്ന വികാരങ്ങളെ വിവാദങ്ങളാക്കരുതെന്നാണ് അദ്ദേഹം പറയുന്നത്.

publive-image

പി.എം.എ. ജബ്ബാര്‍ കരുപ്പടന്ന എന്ന ഈ മാപ്പിളപ്പാട്ട് പ്രതിഭ അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മാണിക്യമലരായ പൂവിതന്നെ.

1978-ല്‍ ആകാശവാണിക്കുവേണ്ടിയാണ് ഗാനം എഴുതിയത്. തലശേരി കെ. റഫീക്കായിരുന്നു സംഗീതം നല്‍കിയത്. 92-ല്‍ ഏഴാം ബഹര്‍ എന്ന ഓഡിയോ കാസറ്റ് ആല്‍ബത്തിലും ഗാനം ഉള്‍പ്പെടുത്തി.

വെള്ളാങ്ങല്ലൂര്‍ മന്‍സിലുല്‍ ഹുദാ മദ്രസയിലെ കുട്ടികള്‍ക്ക് പാടാന്‍ വേണ്ടിയാണ് ജബ്ബാര്‍ എഴുതിത്തുടങ്ങിയത്. കുറഞ്ഞകാലംകൊണ്ട് തൃശൂരിലെയും പരിസരജില്ലകളിലെയും ഒട്ടുമിക്ക മദ്രസകളിലും ജബ്ബാറിന്റെ പാട്ടുകള്‍ക്ക് വേദിയൊരുങ്ങി. 1972-ല്‍ മാപ്പിളഗാന സാഹിത്യത്തിലേക്ക് തിരിഞ്ഞ ജബ്ബാര്‍ 15 വര്‍ഷത്തോളം ആ രംഗത്ത് നിറഞ്ഞുനിന്നു.

25 വര്‍ഷം മുമ്പ് തൊഴില്‍തേടി സൗദിയിലേക്ക് പോകേണ്ടിവന്നപ്പോഴാണ് ജബ്ബാര്‍ രംഗത്തുനിന്ന് താല്‍ക്കാലികമായി പിന്മാറിയത്. അവസരം വരുമ്പോള്‍ വീണ്ടും എഴുതണം എന്നുതന്നെയാണ് ആഗ്രഹം.

ഒന്നരപതിറ്റാണ്ടോളം ഖത്തറില്‍ ജോലിചെയ്ത ശേഷമാണ് ജബ്ബാര്‍ സൗദിയിലെത്തിയത്. ഭാര്യ ഐഷാബി, മക്കള്‍: റഫീദ, അമീന്‍ മുഹമ്മദ്,

cinema malayala cinema manju warrier priya varyar
Advertisment