Advertisment

ബൈക്കില്‍ യാത്ര ചെയ്ത നടി അപകടത്തില്‍ മരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ലക്‌നൗ: സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത പ്രശസ്ത നടി അപകടത്തില്‍ മരിച്ചു. ബോജ്പുരി നടി മനീഷ റായ് ആണ് മരിച്ചത്. എതിരെ വന്ന കാര്‍ ഇവരുടെ വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

publive-image

ചിറ്റൗനി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മിശ്ര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടം നടന്ന സമയം കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്പി ഗാംഗുലി പറഞ്ഞു. പ്രതികളെ പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Advertisment