Advertisment

ഇനിയില്ല ആ ആനച്ചന്തം; ആനപ്രേമികളുടെ പ്രിയങ്കരന്‍ ഗജസാമ്രാട്ട് മഞ്ഞക്കടമ്പില്‍ വിനോദ് ചരിഞ്ഞു

New Update

publive-image

Advertisment

പാലാ: പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. ആനപ്രേമികളെ നിരാശയിലാഴ്ത്തി പാലായുടെ അഭിമാനമായ ഗജസാമ്രാട്ട് മഞ്ഞക്കടമ്പില്‍ വിനോദ് ചരിഞ്ഞു.

സോഡിയം കുറഞ്ഞതോടെ അവശതയിലായിരുന്നു വിനോദ്. കിടപ്പിലായി പോയിരുന്ന വിനോദിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചികിത്സയിലൂടെ എഴുന്നേല്‍പ്പിച്ചിരുന്നു.വിനോദ് ജീവിത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു ആനപ്രേമികളും.

എന്നാല്‍ എല്ലാവരെയും നിരാശയിലാഴ്ത്തി വ്യാഴാഴ്ച രാത്രി പത്തരയോടെ മഞ്ഞക്കടമ്പില്‍ വിനോദ് ചരിയുകയായിരുന്നു.ഉത്സവങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ ഇനി വിനോദുണ്ടാകില്ലെന്ന സത്യം ആനപ്രേമികള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല.

Advertisment