Advertisment

നടി മഞ്ജു വാരിയർക്കെതിരെ അപകീര്‍ത്തി : നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍

New Update

publive-image

Advertisment

ആലപ്പുഴ ∙ സമൂഹമാധ്യമത്തിലൂടെ നടി മഞ്ജു വാരിയർ, അധ്യാപിക ദീപ നിശാന്ത് എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിക്കു കത്തയച്ചു.

publive-image

പത്രവാർത്തയെ അടിസ്ഥാനമാക്കിയാണു കമ്മിഷൻ കത്തയച്ചത്. വാർത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്നു തെളിഞ്ഞാൽ ആരോപണ വിധേയനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എസ്പി എസ്.സുരേന്ദ്രൻ പറഞ്ഞു.

malayala cinema
Advertisment