ഒടിയന്‍ ഷൂട്ടിംഗ് ക്ഷീണമകറ്റാന്‍ ഓസ്‌ട്രേലിയയില്‍ ആടിയുല്ലസിച്ച് മഞ്ജു വാര്യര്‍, ആരാധകർക്ക് സമ്മാനമായി ഫോട്ടോയും വീഡിയോയും

സൂര്യ രാമചന്ദ്രന്‍
Saturday, May 5, 2018

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലാണ്. അമ്മമഴവില്ലില്‍ അഡാര്‍ ഐറ്റവുമായി മഞ്ജു വാര്യര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രവചിച്ചിരുന്നു.

സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലാണ് താരം ഇപ്പോള്‍. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ ഗായികയായ മഞ്ജരി പങ്കുവെച്ചിരുന്നു. മോഡേണ്‍ ലുക്കിലുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഓസ്‌ട്രേലിയയിലെ സ്റ്റേജ് ഷോയില്‍ പങ്കെടുക്കുകയാണ് മഞ്ജു വാര്യര്‍. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്.

മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം വിദേശത്തേക്ക് പോയത്. ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാത്രം 54 ദിവസങ്ങളായിരുന്നു. അടുത്തിടെ മഞ്ജു ഏറ്റവും അധികം ദിവസങ്ങള്‍ ഒരു സെറ്റില്‍ ചിലവഴിച്ചതും ഒടിയനിലാണ്.

മെല്‍ബണിലെ ട്വല്‍വ് അപ്പോസ്ലെവിലെത്തിയപ്പോള്‍ ആകെ നൊസ്റ്റാള്‍ജിക്കായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍. കാതലര്‍ ദിനം സിനിമയിലെ എന്നവിലേ അഴകേ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു.  ഈ സ്ഥലത്തിന്റെ പ്രകൃതി രമണീയതയെക്കുറിച്ച് വാചാലയായതിനോടൊപ്പം ഗാനവും ആലപിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും…അഴകിൽ മുങ്ങിയ ആനന്ദം… 'കാതലർ ദിന 'ത്തിലെ 'എന്ന വിലൈയഴകേ' എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ Twelve Apostles ൽ…

Posted by Manju Warrier on 2018 m. gegužė 3 d.

 

×