Advertisment

പ്രണയകഥ പറഞ്ഞ് അഭിഷേകിന്റെ മന്‍മര്‍സിയാന്‍ ; പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

Image result for manmarziyan

Advertisment

അഭിഷേക് ബച്ചന്‍, തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രം മന്‍മര്‍സിയാന്റെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ചോഞ്ച് ലാധിയാന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഷെല്ലിയാണ്. അമിത് ത്രിവേദി സംഗീതം പകര്‍ന്നിരിക്കുന്നത് ഗാനം ആലപിച്ചിരിക്കുന്നത് ഹര്‍ഷദീപ് കൗറും ജാസിം ശര്‍മ്മയും ചേര്‍ന്നാണ്. ത്രികോണ പ്രണയകഥയാണ് മന്‍മര്‍സിയാന്റെ ഇതിവൃത്തം. വ്യക്തമായത്. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.

Image result for manmarziyan

പഞ്ചാബിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൊരുങ്ങുന്ന മന്‍മര്‍സിയാന്‍ അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് എന്ന് തപ്സി മുമ്പ് പറഞ്ഞിരുന്നു. മുല്‍ക് ആണ് തപ്സിയുടെ അടുത്ത ചിത്രം.

Image result for manmarziyan

ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

abhishek bachan
Advertisment