Advertisment

മഴക്കെടുതി; മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു, ' രക്ഷിക്കാന്‍ ആരും വന്നില്ലെങ്കില്‍ തങ്ങളെ ജീവനോടെ കാണില്ല': സഹായമഭ്യര്‍ത്ഥിച്ച് മാന്നാലി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

New Update

കൊച്ചി: മഴക്കെടുതിയില്‍ മാന്നാലി ശ്രീനാരായണ മെഡിക്കല്‍ കോളേജില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ തങ്ങളെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നുവെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും പറഞ്ഞ് വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശമയച്ചിരുന്നു.

Advertisment

publive-image

കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് പെണ്‍കുട്ടികളടക്കമുളള മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നത്. രണ്ടു ദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ കഴിയുന്നത്.

പാമ്പുള്‍പ്പടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതിനാല്‍ താഴേക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങളെ രക്ഷിക്കാന്‍ ഇനിയു സംവിധാനമുണ്ടായില്ലെങ്കില്‍ തങ്ങളെയാരും ജീവനോടെ കാണില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാതൊരുതരത്തിലും അവരുമായി സംസാരിക്കാന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Advertisment