Advertisment

വീട്ടുകാരെ അപമാനിച്ച് വിവാഹം കഴിച്ച മകളെ കൊല്ലുകയായിരുന്നു ലക്ഷ്യം..! കൊലയ്ക്ക് ധൈര്യം തന്നത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ പ്രണയ്കുമാറിന്റെ വാര്‍ത്ത

New Update

ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ ഓമനിച്ചുവളര്‍ത്തിയ മകള്‍ മാധവി തന്നെ അവഗണിച്ച് താഴ്ന്ന ജാതിക്കാരനായ ഒരാളെ വിവാഹം കഴിച്ചു അതാണ് തന്നെ കൊല്ലാന്‍ പ്രകോപിപ്പിച്ചത് പോലീസ് പിടിയിലായ മനോഹരാചാരി വെളിപ്പെടുത്തി. എന്നാല്‍ താന്‍ മകളെ കൊല്ലാനാണ് എത്തിയത്. മരുമകനെ ആക്രമിക്കണമെന്ന് ആഗ്രഹമേ ഇല്ലായിരുന്നെന്നും അയാള്‍ മൊഴി നല്‍കി.

Advertisment

publive-image

അഞ്ചുവര്‍ഷം മുമ്പാണ് മാധവിയും സന്ദീപുമായുള്ള പ്രണയം തുടങ്ങിയത്. പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ബന്ധുവായ യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനും നോക്കി. ഒന്നും വിജയിച്ചില്ല. കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരുനിന്ന മകളെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ നേരത്തെ പ്രണയ്കുമാറിനെ ഭാര്യയുടെ അച്ഛന്‍ ഏര്‍പ്പാടാക്കിയ വാടക ഗുണ്ട വെട്ടിക്കൊന്ന വാര്‍ത്ത വൈറലായിരുന്നു ഈ വാര്‍ത്ത മനോഹറിന് മകളെ വെട്ടിക്കൊല്ലാനുള്ള ധൈര്യം പകര്‍ന്നു. ഇതിനായി തേങ്ങവെട്ടുകാരനില്‍ നിന്ന് അരിവാള്‍ വാങ്ങി. ഇത് മൂര്‍ച്ചകൂട്ടി അവസരത്തിനായി കാത്തിരുന്നു. വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ഇരുവരെയും വിളിച്ചുവരുത്തിയശേഷം ആക്രമിക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ച മാധവ് ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വെട്ടേറ്റ് മാധവിയുടെ ഇടതുകൈ മുറിഞ്ഞുപോയി. ചെവിക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ല.

Advertisment