Advertisment

നഷ്ടങ്ങള്‍ കുറഞ്ഞു; തിരിച്ചുവരവിന്റെ പാതയില്‍ കുവൈറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജീവിതവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചുവന്ന് തുടങ്ങിയതോടെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്തിട്ടുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സംഭവിച്ച വന്‍ നഷ്ടം നികത്താന്‍ തുടങ്ങി.

ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ജൂലൈ മുതല്‍ സെപ്തംബര്‍ വരെ) പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് വന്‍ ആശ്വാസമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയ നഷ്ടം കുറയാനും തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചതാണ് കനത്ത നഷ്ടത്തിന് കാരണമായത്.

39 റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ 34 എണ്ണവും ഈ വര്‍ഷം രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയ നഷ്ടം ലഘൂകരിച്ചുവെന്നാണ് കുവൈറ്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്തിട്ടുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ സാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ പ്രഖ്യാപിച്ച ഡാറ്റ ചൂണ്ടിക്കാണിക്കുന്നത്

Advertisment