Advertisment

മറഡോണ തങ്ങളോട് ചെയ്തത് കൊടുംചതിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം

New Update

2018 റഷ്യന്‍ ലോകകപ്പിനുള്ള ടീമിനെ നറുക്കെടുത്ത മറഡോണ ഇംഗ്ലണ്ടിനോട് ചെയ്തത് കൊടും ചതിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം റോബി ഫൗളര്‍. ഇംഗ്ലണ്ട്, ബെല്‍ജിയം, ടുണീഷ്യ, പനാമ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ടുള്ളത്.

Advertisment

ആ ഗ്രൂപ്പില്‍ തനിക്കു തൃപ്തിയില്ലെന്നും അതു ഇംഗ്ലണ്ടിന്റെ പ്രകടനത്തെ തളര്‍ത്തുമെന്നുമാണ് ഫൗളര്‍ പറയുന്നത്. ഇംഗ്ലണ്ടിന് കിട്ടാവുന്നതില്‍ വെച്ചേറ്റവും മോശം ഗ്രൂപ്പിനെയാണ് മറഡോണ നറുക്കെടുത്ത് കൊടുത്തതെന്നാണ് ഫൗളറിന്റെ അഭിപ്രായം.

publive-image

ഡൈലി മിററില്‍ എഴുതിയ ലേഖനത്തിലാണ് ഫൗളര്‍ ഇതു വെളിപ്പെടുത്തിയത്. ഗ്രൂപ്പിലെ ടീമുകള്‍ ദുര്‍ബലരായതാണ് ഫൗളറിന്റെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടിനു തിരിച്ചടിയായത്.

ദുര്‍ബലരായ ടീമുകളെ ലഭിച്ച് അവരോട് ജയിച്ച് നോക്കൗട്ട് റൗണ്ടിലെത്തി പിന്നീട് വമ്പന്‍ ടീമുകളെ കിട്ടുമ്പോള്‍ അവരോട് തകര്‍ന്നു പോവുന്നതുമാണ് ഇംഗ്ലണ്ടിന്റെ രീതിയെന്നും ഫൗളര്‍ പറഞ്ഞു. 2010 ലോകകപ്പിലും അവസാനത്തെ യൂറോ കപ്പിലും സംഭവിച്ചത് അതാണെന്നും ഫൗളര്‍ ഓര്‍മപ്പെടുത്തി.

ഈ തവണയും അതു സംഭവിക്കാതെ നോക്കണമെന്നും ഫൗളര്‍ പറഞ്ഞു. സാധാരണ ദുര്‍ബല ടീമുകളെ കിട്ടിയാല്‍ അടുത്ത ഘട്ടത്തിലേക്കു ചേക്കേറാന്‍ എളുപ്പമാണെന്ന് എല്ലാവരും കരുതുന്നുണ്ടെന്നും പക്ഷേ തനിക്കങ്ങനെ തോന്നുന്നില്ലെന്നും അതു ഇംഗ്ലണ്ടിന്റെ നോക്കൗട്ട് റൗണ്ടിലെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് ഫൗളറുടെ വെളിപ്പെടുത്തല്‍.

ഇത്തരമൊരു ഗ്രൂപ്പിനെ തങ്ങള്‍ക്കു നറുക്കെടുത്തു നല്‍കിയ മറഡോണ വന്‍ ചതിയാണ് ചെയ്തതെന്നുമാണ് ഫൗളര്‍ പറയുന്നത്.

futbol maradona
Advertisment