Advertisment

വിവാഹദിനത്തില്‍ യുവ എഞ്ചിനിയര്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടി മരിച്ചു. അപകടം മൊബൈലില്‍ സംസാരിച്ച് റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ

New Update

publive-image

Advertisment

നോയിഡ: വിവാഹ ദിനത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് റെയില്‍ പാളം മുറിച്ചു കടന്ന യുവ എഞ്ചിനിയര്‍ ട്രെയിനിടിച്ച് മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ പാളം മുറിച്ച് കടക്കവെ രാജ്യറാണി എക്‌സ്പ്രസ് ഇടിച്ചാണ് നരേഷ് പാല്‍ (30) എന്ന യുവാവ് മരിച്ചത്.

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നടന്ന നരേഷ് മറ്റേ കൈ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ മെസേജ് അയക്കുകയായിരുന്നു. ശ്രദ്ധ തെറ്റിയപ്പോള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറാണ് നരേഷ്.

ഹാജഹാന്‍പൂരിലെ ഉമാ ഗാങ്വറുമായാണ് നരേഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാവിലെ ഒന്‍പത് മണിയോടെയാണ് കുടുംബാംഗങ്ങള്‍ നരേഷിന്റെ മരണവിവരം അറിഞ്ഞത്.

keralam latest kuwait. kuwait latest
Advertisment