Advertisment

തിരൂര്‍ ആലിങ്ങലെ വീട്ടില്‍ നടന്ന കവര്‍ച്ച മാരിയമ്മ തിരുട്ടു ഗ്രാമക്കാരിയെന്ന്‌ സൂചന

New Update

തിരൂര്‍: ആലിങ്ങലില്‍ എടശ്ശേരി ഖാലിദിന്റെ വീട്ടില്‍ കുടുംബത്തെ ഒന്നടങ്കം മയക്കി കിടത്തി ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌ത വീട്ടുവേലക്കാരി മാരിയമ്മ മോഷ്‌ടാക്കള്‍ മാത്രം താമസിക്കുന്ന തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമക്കാരിയാണെന്ന നിഗമനത്തില്‍ പോലീസ്‌.

Advertisment

രണ്ട്‌ സംഘങ്ങളായി അനേ്വഷിക്കുന്ന കേസില്‍ മാരിയമ്മയെക്കുറിച്ചുള്ള അധികവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരു സംഘം തിരുനെല്‍വേലിയില്‍ ക്യാമ്പ്‌ ചെയ്‌ത് അനേ്വഷിക്കുന്നുണ്ട്‌.പോലീസിന്‌ തിരുട്ടു ഗ്രാമത്തില്‍ കടന്നു ചെല്ലാനാവില്ല. കേരളത്തില്‍ സമാന മാതൃകയിലുള്ള സംഭവങ്ങള്‍ക്കു പിന്നില്‍ തിരുട്ടു ഗ്രാമസംഘമാണെന്നും പോലീസിന്‌ വിവരം ലഭിച്ചു.

publive-image

ഒരു കവര്‍ച്ച നടത്തിക്കഴിഞ്ഞാല്‍ ഇതില്‍പെട്ടവര്‍ ഏറെ കാലം കവര്‍ച്ചക്കിറങ്ങില്ല. ഗ്രാമത്തലവനാണ്‌ ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്‌.തിരുട്ടു ഗ്രാമത്തിലെ കവര്‍ച്ചക്കാര്‍ക്കു വേണ്ടി ഹാജരാവാന്‍ ഈ സംഘത്തില്‍ ഒരു അഭിഭാഷകനു മുണ്ട്‌. ഗ്രാമത്തില്‍ പോലീസെത്തിയാല്‍ തിരിച്ചു വരുമെന്ന്‌ ഉറപ്പില്ലെന്ന ഭയം പോലീസിനുണ്ട്‌.

പിഞ്ചു കുഞ്ഞുങ്ങളെ ഒക്കത്തു വച്ച്‌ കവര്‍ച്ച നടത്തുന്ന സ്‌ത്രീകളും തിരുട്ടു ഗ്രാമത്തിലുള്ളവരാണ്‌.കവര്‍ച്ചക്ക്‌ പോകുന്ന സ്‌ത്രീകള്‍ക്ക്‌ പിഞ്ചുകുഞ്ഞുങ്ങളെ വാടകക്ക്‌ കൊടുക്കുന്ന അമ്മമാരും തിരുട്ടു ഗ്രാമത്തിലുണ്ടെന്ന്‌ പറയപ്പെടുന്നു. പിടിക്കപ്പെട്ടാല്‍ പോലീസ്‌ തല്ലുന്നത്‌ പ്രതിരോധിക്കാനാണ്‌ കുഞ്ഞുങ്ങളെ കൊണ്ടു പോകുന്നത്‌.

മാരിയമ്മ കവര്‍ച്ചക്ക്‌ ശേഷം തിരുവനന്തപുരത്തേക്കുള്ള ബസ്സില്‍ കയറിയിട്ടുണ്ട്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഖാലിദും ഭാര്യ സൈനബയും മകള്‍ ഫിദയും സുഖം പ്രാപിച്ചു.സൈനബയുടെ 13 പവന്‍ സ്വര്‍ണ്ണമാല നഷ്‌ടപെട്ടിട്ടുണ്ട്‌. കവര്‍ച്ചയില്‍ നഷ്‌ടപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഖാലിദ്‌ വീട്ടിലെത്തിയ ശേഷമേ അറിയുകയുള്ളു.

Advertisment