Advertisment

രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ പട്ടാളത്തിലേയ്ക്ക്; ലഫ്റ്റനന്റ് പദവിയില്‍ നിയമനം

New Update

ശ്രീനഗര്‍: രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച സൈനികന്റെ ഭാര്യ പട്ടാളത്തിലേയ്ക്ക്. ലഫ്റ്റനന്റ് ആയിട്ടാണ് നിയമനം. രവീന്ദര്‍ സംബ്യാലിന്റെ ഭാര്യ നീരു സംബ്യാലാണു സൈന്യത്തില്‍ ചേര്‍ന്നത്. സേനയിലെ റൈഫിള്‍മാനായിരുന്ന രവീന്ദര്‍ 2015ലാണ് മരണപ്പെട്ടത്.

Advertisment

publive-image

രവീന്ദറിന്റെ വിയോഗം നീരുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 2013ലായിരുന്നു ഇരുവരുടെയും വിവാഹം. സൈന്യത്തില്‍ ഇന്‍ഫന്ററി വിഭാഗത്തിലായിരുന്നു രവീന്ദര്‍ ജോലി ചെയ്തിരുന്നത്. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജമായത് മകളാണെന്നും അവള്‍ക്കായി അച്ഛന്റെയും അമ്മയുടെയും ചുമതലകള്‍ തനിക്ക് നിര്‍വഹിക്കേണ്ടതുണ്ടെന്നും നീരു പറഞ്ഞു.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇവര്‍ സൈന്യത്തില്‍ ചേര്‍ന്നത്. മകളുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നു പിതാവ് ദര്‍ശന്‍ സിങ് സ്ലാതിയ പ്രതികരിച്ചു

Advertisment