Advertisment

ഇന്ത്യയിൽ മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിൽപ്പനയ്ക്ക്

author-image
സത്യം ഡെസ്ക്
New Update

ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്.ഇന്ത്യയിൽ മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്. രാഹുൽ സിംഗ് തന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണിച്ചിരിക്കുന്ന സ്വിഫ്റ്റ് വ്ലോഗറിന്റേതാണ്. താൻ കാറിൽ ഉപയോഗിക്കാൻ പോകുന്ന റാപ് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

Advertisment

publive-image

അവേരി ഡെന്നിസനിൽ നിന്നുള്ള മൂന്ന് ലെയർ ഗ്ലോസ് യെല്ലോ റാപ്പാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. ബോണറ്റ് മറച്ചുകൊണ്ടാണ് റാപ്പിംഗ് പ്രക്രിയ ആരംഭിക്കുന്നത്.കാറിന്റെ യഥാർത്ഥ നിറം വെളുത്തതാണ്, അത് ഈ റാപ് ഉപയോഗിച്ച് പൂർണ്ണമായും മൂടുകയാണ്. റൂഫിന് ഗ്ലോസ്സ് ബ്ലാക്ക് റാപ്പാണ് വ്ലോഗർ ഉപയോഗിക്കുന്നത്, അത് വാഹനത്തിന് ഒരു ഇരട്ട ടോൺ ഫിനിഷ് നൽകുന്നു.

മുഴുവൻ പ്രക്രിയയും എത്ര ശ്രദ്ധാപൂർവ്വമാണ് ചെയ്യുന്നതെന്ന് വീഡിയോ കാണിക്കുന്നു. സൈഡ് പാനലുകൾ, ബൂട്ട് ലിഡ്, ഫ്രണ്ട്, റിയർ ബമ്പർ എന്നിവയെല്ലാം ഈ ഗ്ലോസ് യെല്ലോ റാപ് ഉപയോഗിച്ച് പൊതിഞ്ഞ് നിൽക്കുന്നു.

ഡോറുകളിലുമുള്ള ഹാൻഡിലുകൾ നീക്കംചെയ്യുകയും റാപ്പിന്റെ നിറവുമായി പൊരുത്തപ്പെടുന്ന രീതിയിൽ പെയിന്റ് ചെയ്യുകയും ചെയ്യുന്നു. അതുപോലെ, ORVM- കൾ, A, B, C പില്ലറുകൾക്ക് ഒരു കാർബൺ ഫൈബർ ഫിനിഷിംഗ് ലഭിക്കുന്നു.

maruthi suzuki
Advertisment