Advertisment

മാസ് റിയാദ് ഇഫ്താർ സംഗമം നടത്തി

author-image
admin
New Update

റിയാദ് : കോഴിക്കോട് ജില്ലയിലെ മുക്കം നിവാസികളുടെ കൂട്ടായ്മയായ മാസ്സ് റിയാദ് (മുക്കം ഏരിയാ സർവീസ് സൊസൈറ്റി ) ആൽമദീന ഹൈപ്പർമാർകെറ്റ് ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം നടത്തി. റിയാദിലെ പ്രവർത്തകരുടെയും നാട്ടുകാരുടെയും കുടുംബത്തോടൊപ്പം, സാംസ്‌കാരിക, സാമൂഹിക രംഗത്ത്നിന്നുള്ളവര്‍ പങ്കെടുത്തു.

Advertisment

publive-image

പരിശുദ്ധ റമദാനിലെ വൃതനുഷ്ടാനത്തിലൂടെ നേടിയെടുക്കുന്ന ആത്മചൈതന്യവും, മാനസികശുദ്ധിയും ജീവിത്തിലുടനീളം നിലനിർത്താനാകണമെന്ന് ചടങ്ങ് ഉൽഘടനം ചെയ്ത് സംസാരിച്ച റിയാദിലെ  മാധ്യമ പ്രവർത്തകൻ നസറുദ്ധീൻ വി.ജെ അഭിപ്രായപ്പെട്ടു.

മാസ്സ് റിയാദിന്റെ രക്ഷാധികാരി ശിഹാബ് കൊടിയത്തൂർ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഷാജു.കെ.സി സ്വാഗതം പറഞ്ഞു. റമദാനിന്റെ രാപ്പകൽ ജീവസുറ്റതാക്കേണ്ടതിന്റെ ആവശ്യകതെയും, തയ്യാറെടുപ്പുകളെയും, സൂക്ഷ്മതകളെയും കുറിച്ച് മാസ്സ് റിയാദ് രക്ഷാധികാരി അഹമ്മദ്.ടി.കെ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട് കുന്ന്, ഗഫൂർ മാവൂർ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജീവകാരുണ്യ രംഗത്ത് മുൻനിരയിലുള്ള മാസ്സ് റിയാദ് സാമൂഹിക ഐക്യം വളർത്താൻ മുന്നോട്ട് വരണമെന്ന അഭ്യർത്ഥനയെ അധ്യക്ഷൻ സ്വാഗതം ചെയ്യുകയും, കഴിഞ്ഞ കാലങ്ങളിലെ സങ്കടനയുടെ ശ്രമങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജാഫർ.കെ.കെ, നജീബ് കൊടിയത്തൂർ, യൂസഫ്.പി.പി, ഫൈസൽ കുയ്യിൽ, ഫൈസൽ നെല്ലിക്കാപറമ്പ്, അലി, സലാം, മുസ്തഫ, ഷംസു.പി. വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മെമ്പർമാരുടെ ഉന്നമനത്തിന് കൂടുതൽ ഊന്നൽനൽകുന്നവിധത്തിലുള്ള പുതിയ തീരുമാനങ്ങൾക്ക് സംഗമത്തിന് ശേഷം ചേർന്ന എക്ക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. മാസ്സ് റിയാദ് ബിസിനസ് കൺവീനർ സാദിഖ്.കെ.ടി. നദി പറഞ്ഞു.

Advertisment