Advertisment

രുചികരവും വ്യത്യസ്തവുമായ മസാല ഓംലെറ്റ് വളരെ എളുപ്പം ഉണ്ടാക്കാം

author-image
സത്യം ഡെസ്ക്
New Update

രുചികരവും വ്യത്യസ്തവുമായ മസാല ഓംലെറ്റ് വളരെ എളുപ്പം ഉണ്ടാക്കാം.

Advertisment

publive-image

ചേരുവകൾ

മുട്ട – 3 എണ്ണം

സവാള – 1 അരിഞ്ഞത്

പച്ചമുളക് – 2 അരിഞ്ഞത്

മുളക്പൊടി – 1 ടീസ്പൂൺ

മല്ലിപ്പൊടി – 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

അൽപ്പം – ഗരംമസാല പൊടി

തക്കാളി – 1 അരിഞ്ഞത്

കറിവേപ്പില – 1 ടീസ്പൂൺ അരിഞ്ഞത്

മല്ലിയില -1 ടേബിൾസ്പൂൺ അരിഞ്ഞത്

എണ്ണ – 1 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള , പച്ചമുളക്, ഉപ്പ് ചേർത്ത് സവാള ഗോൾഡൻ കളർ ആകുന്നത് വരെ വഴറ്റുക . ഇതിലേക്ക് മുളക്പൊടി, മല്ലിപ്പൊടി , മഞ്ഞൾപ്പൊടി, ഗരം മസാല , ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക, ഇതിലേക്ക് തക്കാളി ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക , തക്കാളി വഴറ്റിയതിന് ശേഷം കറിവേപ്പില അരിഞ്ഞത്, മല്ലിയില അരിഞ്ഞത് ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കാം .

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുക്കുക . ഇതിലേക്ക് തയ്യാറാക്കിയ മസാല ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ തേക്കുക ഇതിലേക്ക് കുറച്ച് മുട്ട മിക്സ് ഒഴിച്ച് ഒരു അടപ്പ് വെച്ച് അടച്ച് 3 മിനിറ്റ് വേവിക്കുക . രുചികരമായ മസാല ഓംലെറ്റ് റെഡി.

masala omlet
Advertisment