Advertisment

ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ കൂറ്റന്‍ റാലി; ഇമ്മാനുവേല്‍ മക്രോണിന്റെ കോലം കത്തിച്ചു

New Update

publive-image

Advertisment

ധാക്ക: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടും ബംഗ്ലാദേശില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലി.

ഇസ്ലാമി ആന്ദോളന്‍ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഏകദേശം 40000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫ്രഞ്ച് എംബസിക്ക് മുന്നിലാണ് മാര്‍ച്ച് അവസാനിച്ചത്. മക്രോണിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു.

കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് തീവ്രവാദികള്‍ അധ്യാപകന്റെ തലയറുത്ത സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ നിരവധി ഇസ്ലാമിക രാജ്യങ്ങളാണ് രംഗത്തെത്തിയത്.

Advertisment