പാലാ : പാലാ കെ എസ് ആര്‍ ടി സി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറും യൂണിയൻ നേതാവുമായ മാത്യൂ ജോസഫ് കൊഴുവനാൽ ബൈക്കപകടത്തിൽ മരണമടഞ്ഞു. കൊഴുവനാൽ പള്ളിക്കു സമീപം രാത്രി 9 മണിയോടെ മാത്യു സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. പോലീസ് അപകട സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് .