Advertisment

അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ : മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ

New Update

publive-image

Advertisment

തിരുവല്ല: അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ.

അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് പുതുതായി കടന്നു വന്ന കുരുന്നുകൾക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനാധിപൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, തേവേരിൽ റെന്നി-ഷിനു ദമ്പതികളുടെ ഇളയമകൻ റോഷൻ്റെ വിരൽ താലത്തിലെ അരിമണിയിൽ വരപ്പിച്ച് ആദ്യാക്ഷരമെഴുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. ആദ്യാക്ഷരം കുറിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സെൻ്റ് മേരീസ് നഗറിൽ കുരുന്നുകൾ വന്നിരുന്നു.

സാമൂഹിക അകലം പാലിച്ചാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിശ്വാസികളെ അനുവദിച്ചത്. ഭദ്രാാസന സെക്രട്ടറി റവ. ഫാദർ റെജി കെ തമ്പാൻ, നിരണം ഇടവക വികാാരി റവ. ഫാദർ ഷിജു മാത്യു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

 

thiruvalla news
Advertisment